കോണ്‍ഗ്രസ് ദേശീയപാത ഉപരോധിച്ചു–
തളിപ്പറമ്പ്: മുന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുകയും, ദേശീയ പാത ഉപരോധിക്കുകയും ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.വി.രവീന്ദ്രന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രാമാനന്ദ്, മണ്ഡലം പ്രസിഡന്റ് അഡ്വ. ടി.ആര്‍.മോഹന്‍ദാസ്, നേതാക്കളായ രാഹുല്‍ ദാമോദരന്‍,
വി.രാഹുല്‍, സി വി സോമനാഥ് മാസ്റ്റര്‍, എം എന്‍ പൂമംഗലം, പി എം അല്‍അമീന്‍, മാവില പത്മനാഭന്‍, ദീപാ രഞ്ജിത്ത്, സി.കെ.സായൂജ്, കെ.സോമന്‍, പി.വി.നാണു, സി.വി.വരുണ്‍ എന്നിവര്‍ സംസാരിച്ചു.
കെ.വി.ഗോവിന്ദന്‍, വി.അഭിലാഷ്, കെ.വിനോദ്, കെ.വി. അശോകന്‍, മുരളി പൂക്കോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
