കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവന്നു-പരിശോധന നിര്‍ത്തിവെപ്പിക്കാന്‍ ഉന്നതതല ഇടപെടലും.

തളിപ്പറമ്പ്: തളിപ്പറമ്പിലെ സഹകരണ സാമ്പത്തിക സ്ഥാപനത്തില്‍ നടന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.

കൂടുതല്‍ പരിശോധന നടക്കുന്നത് നിര്‍ത്താനായി ഉന്നതല ഇടപെലുകള്‍ നടക്കുന്നതായും വിവരം പുറത്തുവന്നിട്ടുണ്ട്.

സഹകരണ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇതേവരെ 35 ലക്ഷം രൂപയുടെ ക്രമക്കേടുകളാണ് പുറത്തുവന്നത്.

ഇതില്‍ 28 ലക്ഷം രൂപ സസ്‌പെന്റ് ചെയ്യപ്പെട്ട ജീവനക്കാരന്‍ ഇതിനകം തിരിച്ചടച്ചിട്ടുണ്ട്.

ബാക്കി 7 ലക്ഷം രൂപയോളം അടക്കാനുണ്ടെന്നാണ് ലഭിച്ച വിവരം. കമ്പ്യൂട്ടറുകള്‍ തുറക്കാനുള്ള പാസ്‌വേര്‍ഡുകള്‍ ദുരുപയോഗപ്പെടുത്തിയാണ് ക്രമക്കേടുകല്‍ പലതും നടന്നിരിക്കുന്നത്.

സ്ഥാപന അധികൃതര്‍ വിവരങ്ങള്‍ പൂഴ്ത്തിവെച്ച് കുറ്റക്കാരെ പരമാവധി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന വിമര്‍ശനം ശക്തിപ്പെട്ടുവരികയാണ്.

മഞ്ഞുമലയുടെ ഒരു തുമ്പ് മാത്രമാണ് പുറത്തെത്തിയതെന്നാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.