സി.പി.ഐ ബദല്‍ കുടുംബസംഗമം നാളെ-

തളിപ്പറമ്പ്: സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കുടുംബസംഗമം നാളെ. (ഒക്ടോബര്‍-18 ന്).

കഴിഞ്ഞ 10 ന് കീഴാറ്റൂരില്‍ സി.പി.ഐ പ്രവര്‍ത്തകരെ ഒഴിവാക്കാന്‍ സി.പി.എം ആസൂത്രിതമായി നടത്തിയ കുടുംബസംഗമത്തിന് ബദല്‍ എന്ന നിലയിലാണ് സി.പി.ഐ തനിച്ച് തളിപ്പറമ്പ് ലോക്കലിന് കീഴില്‍ കുടുംബസംഗമം നടത്തുന്നത്.

വൈകുന്നേരം 5 ന് മാന്തംകുണ്ട് ചെഗുവേര കലാസമിതിക്ക് സമീപം നടക്കുന്ന കുടുംബസംഗമം സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സി.പി.മുരളി ഉദ്ഘാടനം ചെയ്യും.

സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി.ഷൈജന്‍, തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറി പി.കെ.മുജീബ്‌റഹ്‌മാന്‍, ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍, സി.ലക്ഷ്മണന്‍, പി.വി.ബാബു എന്നിവര്‍ പ്രസംഗിക്കും. ലോക്കല്‍ സെക്രട്ടെറി എം.രഘുനാഥന്‍ സ്വാഗതം പറയും.