പരിയാരം പ്രസ്‌ക്ലബ്ബ് നവീകരിച്ച ഓഫീസും സമ്മേളനഹാളും അടുത്തമാസം ഉദ്ഘാടനം ചെയ്യും.

പരിയാരം: പരിയാരം പ്രസ്‌ക്ലബ്ബിന്റെ ആധുനിക സൗകര്യത്തോടെയുള്ള പുതിയ ഓഫീസും സമ്മേളനഹാളും അടുത്തമാസം ഉദ്ഘാടനം ചെയ്യും.

മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ പ്രസ്‌ക്ലബ്ബ് ജനറല്‍ബോഡിയോഗം തീരുമാനിച്ചു.

പരിയാരം സന്‍സാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി രാഘവന്‍ കടന്നപ്പള്ളി, കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍, പ്രസ്‌ക്ലബ്ബ് സെക്രട്ടെറി ജയരാജ് മാതമംഗലം, അനില്‍ പുതിയവീട്ടില്‍, പപ്പന്‍ കുഞ്ഞിമംഗലം, ശ്രീകാന്ത് അഹാന്‍ പാണപ്പുഴ, കുന്നില്‍ ദാമോദരന്‍, ശങ്കരന്‍ കൈതപ്രം, നജ്മുദ്ദീന്‍ പിലാത്തറ, എം.വി.വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പ്രത്യേക ട്രസ്റ്റ് രൂപീകരിക്കാനും ജനറല്‍ബോഡി യോഗം തീരുമാനിച്ചു.

കണ്ണൂര്‍ ജില്ലയില്‍ കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയനില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിച്ചുവരുന്നതാണ് പരിയാരം പ്രസ്‌ക്ലബ്ബ്.