വളവില്‍ ചേലേരിയിലെ സി.പി.നാരായണന്‍(63)നിര്യാതനായി.

ചേലേരി: വളവില്‍ ചേലേരിയിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സി.പി.നാരായണന്‍ (63) നിര്യാതനായി.

പരേതരായ ചന്തുക്കുട്ടി നമ്പ്യാരുടെയും അമ്മാളുഅമ്മയുടെയും മകനാണ്.

കൊളച്ചേരി സര്‍വ്വീസ് സഹകരണ ബേങ്കിന്റെ നീതി മെഡിക്കല്‍സ് ഷോപ്പ് ജീവനക്കാരനാണ്.

ഭാര്യ: ചന്ദ്രമതി (ചേലേരി വനിത സഹകരണ സംഘം).

മക്കള്‍: റിജിന്‍ നാരായണന്‍, വിജയ് ജാന്‍സി, മരുമകന്‍: നിതിന്‍ (കീഴാറ്റൂര്‍).

സഹോദരങ്ങള്‍: ഓമന, ശശിധരന്‍, ഗോപാലകൃഷണന്‍ ( Development Officer,LIC), വേണുഗോപാലന്‍ ( CRPF) സന്തോഷ് ( കൊളച്ചേരി പഞ്ചായത്ത് ജീവനക്കാരന്‍) പ്രിയ, പരേതനായ മുത്തുകൃഷ്ണന്‍.

ശവസംസ്‌കാരം നാളെ (സപ്തംബര്‍-17) രാവിലെ 10 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തില്‍.