അതിഥി തൊഴിലാളി മൊബെല്‍ ഗെയിം കളിച്ചു കൊണ്ടിരിക്കെ നെഞ്ചുവേദന വന്ന് മരണപ്പെട്ടു

തളിപ്പറമ്പ്:അതിഥി തൊഴിലാളി മൊബെല്‍ ഗെയിം കളിച്ചു കൊണ്ടിരിക്കെ നെഞ്ചുവേദന വന്ന് മരണപ്പെട്ടു.

പശ്ചിമബംഗാള്‍ നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ഗബ്തല സ്വദേശി മാനസ മഹാലി (43) യാണ് കുറ്റക്കോലിലെ വാടക വീട്ടില്‍ സുഹൃത്തുക്കളുടെ കൂടെ മൊബൈല്‍ ഗെയിം കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇന്നലെ രാത്രി എട്ടുമണിയോടെ നെഞ്ചുവേദന വന്ന് കുഴഞ്ഞ് വീണ് മരിച്ചത്.

മാനസ മഹാലി നിര്‍മ്മാണ ജോലിക്കായി കേരളത്തില്‍ എത്തിയിട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളു. മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

.