തല്ലുകൊള്ളിത്തരം-വാട്ടര്‍ അതോറിറ്റിയുടെ തോന്ന്യാസം.
തളിപ്പറമ്പ്: പൊട്ടിയ പൈപ്പ്‌ലൈന്‍ ശരിയാക്കിയപ്പോല്‍ നാട്ടുകാര്‍ക്ക് എട്ടിന്റെ പണികൊടുക്ക് വാട്ടര്‍ അതോറിറ്റി.
തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ ഗവ.താലൂക്ക് ആശുപത്രിക്ക് സമീപം പൈപ്പ്‌ലൈന്‍പൊട്ടി ഒരാഴ്‌ച്ചോളം വെള്ളം ഒഴുകി വലിയ കുഴി രൂപപ്പെട്ടത് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പൈപ്പ്‌ലൈന്‍ ചോര്‍ച്ച ശരിയാക്കിയത്.
എന്നാല്‍ റോഡില്‍ കരിങ്കല്ലുകളും കോണ്‍ക്രീറ്റും ഉള്‍പ്പെടയുള്ള വലിയ മണ്‍കൂന കൂട്ടിയാണ് ജോലിക്കാര്‍ സ്ഥലം വിട്ടത്.
ഇത് കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
അടിയന്തിരമായി ഇത് നീക്കം ചെയ്ത് റോഡ് സാധാരണ ഗതിയിലാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.