ഗൃഹനാഥന്‍ തെങ്ങ് ദേഹത്ത് വീണ് മരണപ്പെട്ടു.
തളിപ്പറമ്പ്:സ്വന്തം വീട്ടുപറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടയില്‍ സമീപത്തേക്ക് ചെന്ന ഗൃഹനാഥന്‍ തെങ്ങ് ദേഹത്ത് വീണ് മരിച്ചു.
ചപ്പാരപ്പടവ് കൂവേരി ആലത്തട്ടിലെ നീലാങ്കോല്‍ ലക്ഷ്മണന്‍ (64) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും 11 മണിയോടെ മരണപ്പെട്ടു.
പ്രവാസിയായ ലക്ഷ്മണന്‍ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.
ഭാര്യ: വത്സല (കൂവോട്, തളിപ്പറമ്പ്).
മക്കള്‍: ലസിത, ലിംന.
മരുമക്കള്‍: സന്ദീപ് (കണ്ണപ്പിലാവ്), രഞ്ജിത്ത് ( ചെനയന്നൂര്‍).
സഹോദരങ്ങള്‍: ചീയ്യേയികുട്ടി , ദേവി, യശോദ, മനോഹരന്‍, പരേതരായ കുഞ്ഞിപ്പാറു, നാരായണന്‍.
സംസ്‌കാരം ആലത്തട്ട് പൊതു ശമ്ശാനത്തില്‍ നടന്നു