കൂട്ടുപുഴയില്‍ വന്‍ എം.ഡി.എം.എ വേട്ട, യുവാവ് അറസ്റ്റില്‍
ഇരിട്ടി: കൂട്ടുപുഴയില്‍ വന്‍ എം.ഡി.എം.എ വേട്ട, യുവാവ് അറസ്റ്റില്‍.
44.8 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂര്‍ മുണ്ടേരി സ്വദേശി മാധവം ഹൗസില്‍ കെ.ഗൗരിഷ്(21)ആണ് പിടിയിലായത്.
ബംഗളൂരുവില്‍ നിന്നും എം.ഡി.എം.എ എത്തിച്ച് ഏച്ചൂര്‍, മുണ്ടേരി ഭാഗങ്ങളില്‍ വ്യാപകമായി വില്‍പ്പന നടത്താറുണ്ടെന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി.
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി അനൂജ് പലിവാളിന്റെ നിര്‍ദേശനുസരണം പുതുവത്സരത്തോടനുബന്ധിച്ചുള്ള ലഹരിക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി
ഇരിട്ടി പോലിസും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇന്ന് വൈകുന്നേരം കൂട്ടുപ്പുഴ പോലിസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ കുടുങ്ങിയത്.
കണ്ണൂര്‍ റൂറല്‍ പോലിസ് ജില്ല സ്ഥാപിതമായ ശേഷമുള്ള ഏറ്റവും കൂടുതല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള മയക്കുമരുന്ന് കേസുകള്‍ പിടികൂടിയത് ഈ വര്‍ഷമാണ്.
മയക്കു മരുന്ന് മാഫിയയുടെ നിരവധി വാഹനങ്ങള്‍ കണ്ടു കെട്ടിയിരുന്നു.
പ്രധാന മയക്കു മരുന്ന് കേസുകളിലെ പ്രതികളുടെ സ്വത്ത് വകകള്‍ ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
മയക്കുമരുന്ന് മാഫിയയുടെ നിരന്തരഭീഷണിയിലും ശക്തമായ ലഹരി വിരുദ്ധ പ്രവര്‍ത്തനമാണ് പോലീസും എക്‌സൈസും നടത്തി വരുന്നത്.
അടുത്ത ദിവസങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രത്യേക പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.