മധ്യവയസ്‌ക്കന്‍ കാറില്‍ മരിച്ച നിലയില്‍

നീലേശ്വരം: മധ്യവയസ്‌ക്കന്‍ കാറില്‍ മരിച്ച നിലയില്‍. ചോയ്യങ്കോട് കിണാവൂര്‍ റോഡിലെ കെ.വി.കെ. നിവാസില്‍ കെ.വി.ദിനേശനെ (52)യാണ് നീലേശ്വരം റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് കെ.എല്‍-60 സി 2030 കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം.

വിവരമറിഞ്ഞ് നീലേശ്വരം പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

രാവിലെ മകനെ റെയില്‍വെ സ്റ്റേഷനില്‍ കൊണ്ട് വിടാന്‍ പോയതായിരുന്നു.

ഭാര്യ: പ്രമീള.

രണ്ട് മക്കളുണ്ട്.

സഹോദരങ്ങള്‍: രവി, കുഞ്ഞിക്കണ്ണന്‍, സുരേശന്‍, അശോകന്‍, രാധാമണി, പരേതരായ കെ.വി.കൊട്ടിന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകനാണ്.