കാപ്പാ നിയമം ലംഘിച്ച പ്രതിയെ ആദൂര്‍ പോലീസ് പിടികൂടി.
ആദൂര്‍: കാപ്പാ നിയമം ലംഘിച്ച പ്രതി അറസ്റ്റില്‍.
നെട്ടണിഗെ പള്ളപ്പാടിയിലെ ബൈത്തഡുക്ക വീട്ടില്‍ ഉമറുല്‍ ഫാറൂഫിനെയാണ്(31) ആദൂര്‍ എസ്.ഐ കെ.വിനോദ്കുമാര്‍, എസ്.ഐ വി.തമ്പാന്‍, സീനിയര്‍ സി.പി.ഒ നിഷാന്ത് എന്നിവര്‍ ചേര്‍ന്ന് വീട്ടില്‍വെച്ച് ഇന്നലെ ഉച്ചക്ക് ഒന്നോടെ പിടികൂടിയത്.
നിരവധി സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കേസുകളില്‍ പ്രതിയായ ഉമറുല്‍ ഫാറൂഖിനെ കണ്ണൂര്‍ നോര്‍ത്ത് സോണ്‍ ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരം കാപ്പാ നിയമമനുസരിച്ച് ജൂലായ് 24 മുതല്‍ ഒരു വര്‍ഷത്തേക്ക് കാസര്‍ഗോഡ് റവന്യൂ ജില്ലയില്‍ പ്രവേശിക്കരുത് എന്ന നിബന്ധനകളോടെ നാടുകടത്തിയിരുന്നു.
എന്നാല്‍ ഇയാള്‍ ഇന്നലെ (ആഗസ്റ്റ്-18) ന് ആദൂര്‍ പോലീസ് പരിധിയിലെ വീട്ടില്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി പിടികൂടിയത്.