നടന്‍ ദിലീപ് രാജരാജേശ്വരക്ഷേത്രത്തില്‍

തളിപ്പറമ്പ്: പ്രശസ്ത നടന്‍ ദിലീപ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്.

തന്റെ ജന്‍മനാളായ ഉത്രം നക്ഷത്രത്തില്‍ പ്രധാന വഴിപാടായ പൊന്നിന്‍കുടം വെച്ച് തൊഴുത ദിലീപ് പട്ടം താലി നെയ്യമൃത് വഴിപാടും സമര്‍പ്പിച്ചു.

സുഹൃത്തായ ദീപക്കിനൊടൊപ്മായിരുന്നു ക്ഷേത്രദര്‍ശനം.

ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച ദിലീപ് പത്തരയോടെയാണ് തിരിച്ചുപോയത്.