നരിക്കോട് ശിഹാബ് തങ്ങള്‍ സ്മാരക സൗധം ഉല്‍ഘാടനവും പൊതുസമ്മേളനവും ഏപ്രില്‍ 23, 24, 25 തീയതികളില്‍

തളിപ്പറമ്പ്: നരിക്കോട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിക്ക് വേണ്ടി പണി കഴിപ്പിച്ച പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ സ്മാരക സൗധം ഉല്‍ഘാടനം വിവിധ പരിപാടികളോടെ നടത്തും.

ഏപ്രില്‍ 23 ന് വനിതാസംഗമവും 24 ന് ലഹരി വിരുദ്ധക്യാമ്പും വിദ്യാര്‍ത്ഥിസംഗമവും പദയാത്രയും നടക്കും.

25 ന് ഉല്‍ഘാടനവും പൊതുസമ്മേളനവും നടക്കുമെന്ന് ശാഖ പ്രസിഡന്റ് പി.അലി ഹാജി, സെക്രട്ടറി അഷ്‌റഫ് കുട്ടുക്കന്‍, ട്രഷറര്‍ മുസ്തഫ കുറ്റിക്കോല്‍ എന്നിവര്‍ അറിയിച്ചു.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വിര്‍ അലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം നിര്‍വഹിക്കും.

യൂത്ത് ലീഗ് നാഷണല്‍ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍, അബ്ദുല്‍ കരീം ചേലേരി, കെ.ടി. സഹദുല്ല, നവാസ് പാലേരി എന്നിവരും മണ്ഡലം പഞ്ചായത്ത് നേതാക്കളും സംബന്ധിക്കും.