തളിപ്പറമ്പ് സ്വദേശിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും.

തളിപ്പറമ്പ്: ഹാഷിഷ് ഓയിലും എല്‍.എസ്.ഡിയും കഞ്ചാവും പിടികൂടിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ് കാക്കാഞ്ചാല്‍ ചെപ്പിനൂല്‍ റോഡില്‍ ഹസ്‌നാസ് വീട്ടില്‍   മുഹമ്മദ് ഹാഫിസിനെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്.

2021 മെയ് 30 നാണ് അന്നത്തെ തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസറായിരുന്ന എം.ദിലീപിന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടിയത്.

റിമാന്‍ഡിലായ പ്രതി ഇപ്പോഴും ജയിലിലില്‍ കഴിയുകയാണ്. തളിപ്പറമ്പ് റേഞ്ചിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ദിലീപും

സംഘവും ചേര്‍ന്ന് എടുത്ത കേസിന്റെ അന്വേഷണം കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ടി.രാഗേഷും സംഘവുമാണ് പൂര്‍ത്തിയാക്കി അന്തിമ കുറ്റപത്രം നല്‍കിയത്.

അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രിവന്റീവ് ഓഫീസര്‍മാരായ എ.അസീസ്, രാജീവന്‍ പച്ചക്കൂട്ടത്തില്‍,

സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.പി. രജിരാഗ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.നിജിഷ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.