കാര്‍ഷികമേഖലക്കും ശുചിത്വ-മാലിന്യപരിപാലനത്തിനും ഊന്നല്‍നല്‍കി എരമം-കുറ്റൂര്‍ പഞ്ചായത്ത് ബജറ്റ്.
മാതമംഗലം: കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കി എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്.

ശുചിത്വത്തിനും, മാലിന്യ പരിപാലനത്തിനും സംരക്ഷണത്തിനുമുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള പഞ്ചായത്തിന്റെ 2024 25 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് ഇന്ന് അവതരിപ്പിച്ചു.
വിവിധ ഇനങ്ങളിലായി ആകെ 288729321 രൂപ തന്‍വര്‍ഷം വരവും, മുന്‍വര്‍ഷ ബാക്കി 28632918 രൂപയും കൂടി ആകെ 317362239 രൂപ വരവും 313636812 രൂപ ചെലവും 3725427 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു.
ഉല്‍പ്പാദനമേഖലയില്‍ കാര്‍ഷിക-ക്ഷീരവികസനം, ചെറുകിട വ്യവസായം മൃഗസംരക്ഷണം എന്നീ ഇനങ്ങളിലായി 12521600 രൂപയും സേവന മേഖലയില്‍ ഭവനനിര്‍മ്മാണം, പുനരുദ്ധാരണം, ദാരിദ്ര്യ ലഘൂകരണ പരിപാടികള്‍, ആരോഗ്യ-വിദ്യഭ്യാസ മേഖല, വനിത വയോജനക്ഷേമം എന്നിവയ്ക്കായി 65676012 രൂപയും പശ്ചാത്തല മേഖലയില്‍ റോഡുകള്‍, കെട്ടിടങ്ങള്‍ ഊര്‍ജം എന്നിവക്കായി 21814200 രൂപയും വകയിരുത്തിയിട്ടുണ്ട്.
ഇതിനു പുറമെ മാലിന്യപരിപാലനത്തിനും സാമൂഹ്യ സുരക്ഷാപരിപാടികള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്.
പട്ടികജാതി ക്ഷേമത്തിന് 3755000 രൂപയും, പട്ടികവര്‍ഗ്ഗക്ഷേമത്തിന് 6635000 രൂപയും നീക്കി വെച്ചിട്ടുണ്ട്.
പ്രസിഡന്റ് ടി.ആര്‍.രാമചന്ദ്രന്‍ ബജറ്റ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.ശ്രീലേഖ സ്വാഗതം പറഞ്ഞു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.കെ.രാജന്‍, എം.കെ. കരുണാകരന്‍ മാസ്റ്റര്‍, കെ.സരിതഎന്നിവര്‍ സംസാരിച്ചു.
