വിമുക്തഭടന്‍മാരെ തെരുവിലിറക്കുന്നത് ഒരു സര്‍ക്കാറിനും ഭൂഷണമല്ല-കെ.മുരളീധരന്‍ എം.പി.

തലശേരി: രാജ്യത്തിന് വേണ്ടി സേവനം ചെയ്ത വിമുക്തഭടന്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ അവരെ തെരുവിലിറക്കുന്നത് ഒരു സര്‍ക്കാറിനും ഭൂഷണമല്ലെന്ന് മുന്‍ എം.പി.കെ.മുരളീധരന്‍.

ജില്ലാ എക്സ് സര്‍വീസ്മെന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച അവകാശ സംരക്ഷണ യാത്ര ഇന്ന് രാവിലെ തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം.

കേന്ദ്ര സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും അവഗണക്കെതിരായിട്ടാണ് കണ്ണൂര്‍ ജില്ലാ എക്സ് സര്‍വീസ്മെന്‍ കോണ്‍ഗ്രസ് വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചത്.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.പി അരവിന്ദാക്ഷന്‍ ആധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി സജിവ് മാറോളി, മമ്പറം ദിവാകരന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ശര്‍മിള, യൂത്ത് കോണ്‍ഗ്രസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് നിമിഷ, കെ.എസ്.യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.സി.അതുല്‍ എന്നിവര്‍ പ്രസംഗിച്ചു.

എക്സ് സര്‍വീസ് മെന്‍ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ചെയര്‍മെന്‍ രഘുനാഥ് മാണിക്കോത്ത്, എ കുഞ്ഞിരാമന്‍ നമ്പ്യാര്‍, ടി ജെ ചാക്കോ എന്നിവര്‍ പങ്കെടുത്തു.

വാഹന പ്രചാരണ ജാഥയുടെ സമാപന സമ്മേളനം ഒക്ടോബര്‍ 24 ന് വൈകുന്നേരം 4 മണിക്ക് കണ്ണൂരില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്യും.

അഗ്നിവീര്‍ പദ്ധതിക്കെതിരെയുള്ള വന്‍ റാലിയോടെയാണ് സമ്മേളനം കണ്ണൂരില്‍ സമാപിക്കുന്നത്.

ഇന്ന് ധര്‍മ്മടത്ത് ജാഥക്ക് സ്വീകരണം നല്‍കി. നാളെ കൂത്തുപറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍, ഇരിട്ടി എന്നിവിടങ്ങളിലും 22 ന് മയ്യില്‍, ശ്രീകണ്ഠാപുരം, ചെമ്പേരി, ആലക്കോട്, ചെറുപുഴ എന്നിവിടങ്ങളിലും സ്വീകരണം നല്‍കും.

23 ന് പയ്യന്നൂര്‍, പഴയങ്ങാടി, പരിയാരം, തളിപ്പറമ്പ്-24 ന് വാര്‍ മെമ്മോറിയല്‍, അഴീക്കോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകുന്നേരം 4 ന് കണ്ണൂരില്‍ സമാപിക്കും.