പിലാത്തറയില്‍ വ്യാപാരി-വ്യവസായി സമിതി കുടുംബസംഗമവും അനുമോദനവും
പിലാത്തറ: ഓണ്‍ലൈന്‍ കാലഘട്ടത്തില്‍ ചെറുകിട വ്യാപാരികളും മറ്റ് സംരംഭകരും പ്രയാസം അനുഭവിക്കുന്നുണ്ടെങ്കിലും വയനാട് പോലുള്ള പ്രളയ സന്ദര്‍ഭങ്ങളിലെ കച്ചവടക്കാരുടെ സംഭാവനകള്‍ കേരളത്തിന്റെ കണ്ണുതുറപ്പിച്ചുവെന്ന് ചലച്ചിത്രതാരം പി.പി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
വ്യാപാരി വ്യവസായി സമിതി പിലാത്തറ ഈസ്റ്റ്-വെസ്റ്റ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സമിതി മെമ്പര്‍മാരുടെ മക്കള്‍ക്ക് അനുമോദനവും കുടുംബസംഗമവും പിലാത്തറ വ്യാപാരി മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരി വ്യവസായി സമിതി പിലാത്തറ വെസ്റ്റ് സെക്രട്ടറി ഇ.വി.ഗണേശന്‍ അധ്യക്ഷത വഹിച്ചു.
പിലാത്തറ ഈസ്റ്റ് പ്രസിഡന്റ് പി.സജീവ്, സംസ്ഥാന കമ്മിറ്റി അംഗം കെ.പങ്കജവല്ലി, ജില്ലാ വൈസ് പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണന്‍, ജില്ലാ ജോ. സെക്രട്ടറി ടി.സി.വില്‍സണ്‍, മാടായി ഏരിയ സെക്രട്ടറി എം.കെ.തമ്പാന്‍, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.സി.രഘുനാഥ്, പിലാത്തറ വെസ്റ്റ് പ്രസിഡന്റ് വി.പി.സഞ്ജീവ്, ഏരിയ പ്രസിഡന്റ് എം.രാമചന്ദ്രന്‍, ഗായകന്‍ രതീഷ് പല്ലവി, പിലാത്തറ ഈസ്റ്റ് സെക്രട്ടറി ഷാജി മാസ്‌കോ എന്നിവര്‍ പ്രസംഗിച്ചു.
കെ.വി.സുധീഷ് നയിച്ച വയലിന്‍ കച്ചേരി, കരോക്കെ ഗാനമേള, കലാപരിപാടികള്‍ എന്നിവയും അരങ്ങേറി.