നീലിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ ലക്ഷം ദീപം സമര്‍പ്പണ ഫണ്ട് ഏറ്റുവാങ്ങി.
മാതമംഗലം: മാതമംഗലം നീലിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ ജനുവരി 29 മുതല്‍ ഫെബ്രവരി 8 വരെ നവീകരണ കലശവും പുനഃപ്രതിഷ്ഠയും കളിയാട്ടവും നടക്കുന്നതിന്റെ
ഭാഗമായി ഫെബ്രുവരി 4 ന് വൈകിട്ട് നടത്തുന്ന ലക്ഷം ദീപം സമര്‍പ്പണത്തിന്റെ ഫണ്ട് സമാഹരണ ഉദ്ഘാടനം റിട്ട. ആര്‍മി ക്യാപ്റ്റന്‍ ബോസ് കൈതപ്രം നിര്‍വഹിച്ചു.
ക്ഷേത്രം നവീകരണ കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് കെ.വി.പവിത്രനും മാതൃ സമിതി ഭാരവാഹികളും ഫണ്ട് ഏറ്റുവാങ്ങി.
കമ്മിറ്റി സെക്രട്ടി എം.മോഹനന്‍, ലക്ഷം ദീപം സമര്‍പ്പണ കമ്മിറ്റി ചെയര്‍മാന്‍ പി.ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു