എക്‌സ് സര്‍വീസ് മെന്‍ കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്ര ഇന്ന് ഉദ്ഘാടനം ചെയ്യും
കണ്ണൂര്‍: ജില്ലാ എക്‌സ് സര്‍വീസ്‌മെന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന
അവകാശ സംരക്ഷണ യാത്ര ഇന്ന് ഒക്ടോബര്‍ 20 ന് രാവിലെ 11 ന് തലശ്ശേരിയില്‍ നിന്ന് ആരംഭിക്കും.
കേന്ദ്ര സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും അവഗണക്കെതിരായി കണ്ണൂര്‍ ജില്ലാ എക്‌സ് സര്‍വീസ്‌മെന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥ തലശ്ശേരിയില്‍ മുന്‍ എം.പി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.പി അരവിന്ദാക്ഷന്‍ ആധ്യക്ഷത വഹിക്കും.
കെപിസിസി ജനറല്‍ സെക്രട്ടറി സജിവ് മാറോളി, മമ്പറം ദിവാകരന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ശര്‍മിള, യൂത്ത് കോണ്‍ഗ്രസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് നിമിഷ, കെ.എസ്.യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.സി.അതുല്‍ എന്നിവര്‍ പ്രസംഗിക്കും.
കണ്ണൂര്‍ ജില്ലയില്‍ വാഹന ജാഥയെ എക്‌സ് സര്‍വീസ് മെന്‍ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ചെയര്‍മെന്‍ രഘുനാഥ് മാണിക്കോത്, എ കുഞ്ഞിരാമന്‍ നമ്പ്യാര്‍, ടി ജെ ചാക്കോ എന്നിവര്‍ അനുഗമിക്കും.
വാഹന പ്രചാരണ ജാഥയുടെ സമാപന സമ്മേളനം ഒക്ടോബര്‍ 24 ന് വൈകുന്നേരം 4 മണിക്ക് കണ്ണൂരില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്യും.
അഗ്‌നിവീര്‍ പദ്ധതിക്കെതിരെയുള്ള വന്റാലിയോടെയാണ് സമാപന സമ്മേളനം കണ്ണൂരില്‍ സമാപിക്കുന്നത്.
ധര്‍മ്മടം, കൂത്തുപറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍, ഇരിട്ടി, മയ്യില്‍, ശ്രീകണ്ഠാപുരം, ചെമ്പേരി, ആലക്കോട്, ചെറുപുഴ, പയ്യന്നൂര്‍, പഴയങ്ങാടി, പരിയാരം, തളിപ്പറമ്പ്, വാര്‍ മെമ്മോറിയല്‍, അഴീക്കോട് എന്നിവിടങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും,