ഹരേ രാമ ഹരേ കൃഷ്ണ ട്രസ്റ്റിന്റെ നേതൃതത്തില്‍ മഹാമന്ത്ര നാമജപയജ്ഞവും നാരായണിയവും നടത്തി
തളിപ്പറമ്പ്: ഹരേ രാമ ഹരേ കൃഷ്ണ ട്രസ്റ്റിന്റെ നേതൃതത്തില്‍ മഹാമന്ത്ര നാമജപയജ്ഞവും നാരായണിയവും നടത്തി.
ആലപ്പുഴ ജില്ലയില്‍ എഴുപുന്ന കേന്ദ്രമായി ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന ഹരേ രാമ ഹരേ കൃഷ്ണ ട്രസ്റ്റിന്റെ നേത്യതത്തില്‍ ആണ് പരുപാടി നടത്തിയത്.
ആത്മിയ സേവന മേഖലയില്‍ കാനന പാതയിലെ അന്നദാനം ഉള്‍പ്പെടെ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ട്രസ്റ്റിന്റെ 25 വര്‍ഷങ്ങള്‍ കഴിയുകയാണ്.
ഇതോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും നിരവധി സന്യസി ശ്രേഷ്ഠന്മാരും പ്രമുഖ വ്യക്തികളും ചേര്‍ന്ന് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കേരളത്തിലെ ഉണ്ണികണ്ണന്റെ മഹാക്ഷേത്രങ്ങളില്‍ നടന്നുവരുന്ന പ്രതിമാസ പരിപാടിയാണ് തൃച്ചബരത്ത് നടന്നത്.
രജതജൂബിലിയോട് അനുബന്ധിച്ച് ഒരു പ്രമുഖ കുടുംബം 97 സെന്റ് സ്ഥലം സൗജന്യമായി തന്ന സ്ഥലത്ത് മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട 60 വയസ് കഴിഞ്ഞ അമ്മമാര്‍ക്ക് വേണ്ടി പണി കഴിക്കപ്പെടുന്ന അമ്മ വീട് പദ്ധതിയുടെ പ്രരംഭപ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
തൃച്ചബരം ക്ഷേത്രത്തില്‍ നടന്ന പരിപാടി ബ്രഹ്‌മശ്രീ. മേപ്പള്ളി നാരായണന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ പി.വി.സുരേഷ്, സി.രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.
ട്രസ്റ്റ് സെക്രട്ടറി സി.പുരുഷോത്തമന്‍ സ്വാഗതവും ട്രസ്റ്റ് പി.ആര്‍.ഒ.സൗമ്യ വിനോദ് നന്ദിയും പറഞ്ഞു.
പരിപാടികള്‍ക്ക് എ.പി. ഗംഗാധരന്‍ നേത്യത്വം നല്‍കി.