ശ്രീധരന്‍ സംഘമിത്ര സി.പി.എം കൊളച്ചേരി ലോക്കല്‍ സെക്രട്ടെറി.
കൊളച്ചേരി: ജല്‍ജീവന്‍ മിഷ്യന്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തികരിക്കണമെന്ന് സി.പി.എം കൊളച്ചേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.
മുതല്‍ നാറാത്ത് വരെയുള്ള പ്രധാന റോഡിലെ പൈപ്പ് മാറ്റുന്നതിന് കരാര്‍ നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തി പൂര്‍ത്തീകരിച്ചിട്ടില്ല.
കരാര്‍ എടുത്ത കമ്പനിക്ക് പല തവണ കരാര്‍ നീട്ടിനല്‍കിയെങ്കിലും പൈപ്പ് ഇറക്കാന്‍ പോലും ഇതുവരെ തയ്യാറായിട്ടില്ല.
പുതിയ തെരു മയ്യില്‍ റോഡില്‍ കമ്പില്‍ ഭാഗങ്ങളില്‍ നിരവധി സ്ഥലത്താണ് പൈപ്പ് തകര്‍ന്ന് വെള്ളം ഒഴുകുന്നത്. റോഡപകടങ്ങളും പതിവായി.
പ്രവര്‍ത്തി അടിയന്തിരമായും പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.എം കൊളച്ചേരി ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ശ്രീധരന്‍ സംഘമിത്ര സിക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരെഞ്ഞടുത്തു.