വ്യാജപരാതി നല്‍കി വ്യക്തിഹത്യനടത്തി: മൊയ്തു കെ.പിക്ക് എതിരെ പരാതി.
തളിപ്പറമ്പ്: വ്യാജപരാതി നല്‍കി പൊതുസമൂഹത്തില്‍ വ്യക്തിഹത്യ നടത്തിയതിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ കരിമ്പം.കെ.പി രാജീവന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും
ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി.
4,75,000 രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരിയാരം കോരന്‍പീടികയിലെ മൊയ്തു.കെ.പിയുടെ വ്യാജ പരാതിയുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചില മാധ്യമപ്രവര്‍ത്തകരെ കൂട്ടുപിടിച്ച് വ്യാജപരാതിയുടെ പത്രവാര്‍ത്തകള്‍ ചമച്ച് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് പൊതുസമഹത്തിന് മുന്നില്‍ അധിക്ഷേപം നടത്തിയ മൊയ്തു കെ.പി പരിയാരം ക്യാമ്പസ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലും മറ്റ് നിരവധി ഗ്രൂപ്പുകളിലും വ്യാജപരാതിയെക്കുറിച്ച് കുറിപ്പുകള്‍ പോസ്റ്റ് ചെയ്ത് മന:പൂര്‍വ്വം അധിക്ഷേപിക്കാന്‍ ഗൂഡാലോചന നടത്തിയതായും പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് എന്ന ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റിനെതിരെയുള്ള നീക്കമാണ് ഈ വ്യാജപരാതിക്ക് പിന്നിലെന്നും ഇതിനെതിരെ സിവിലായും ക്രിമിനലായും മാനനഷ്ടക്കേസുകള്‍ നല്‍കുമെന്നും രാജീവന്‍ അറിയിച്ചു.