വന്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു-

തളിപ്പറമ്പ്: തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് സംഘം കുറുമാത്തൂരില്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു.

150 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു.

തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ എ.അസീസിന്റെ നേതൃത്വത്തില്‍ കുറുമാത്തൂര്‍-ചൊര്‍ക്കള മേഖലകളില്‍ നടത്തിയ പരിശോധനയില്‍ കുറുമാത്തൂര്‍ ഡയറിക്ക്

സമീപത്താണ് ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ നിലയില്‍ 150 ലിറ്റര്‍ വാഷ് കണ്ടെടുത്ത് അബ്ക്കാരി കേസ്സെടുത്തത്.

പ്രതികളെ തിരിച്ചറിഞ്ഞതായി എക്‌സൈസ് പറഞ്ഞു. 200 ലിറ്റര്‍ ശേഷിയുള്ള ബാരലില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്.

വെല്ലം, അവില്‍, നവസാരം, പഴവര്‍ഗങ്ങള്‍ എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ വാഷാണ് കണ്ടെടുത്തത്.

വാറ്റുകേന്ദ്രവും കണ്ടെത്തി പൂര്‍ണമായി തകര്‍ത്തു.

ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍ മനോഹരന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ യേശുദാസന്‍, ഇബ്രാഹിം ഖലീല്‍, ഫെമിന്‍ എന്നിവരടങ്ങുന്ന സംഘമാണ് വാഷ് കണ്ടെടുത്ത് നശിപ്പിച്ചത്.