പെരിങ്ങോം: വെള്ളോറ അനിക്കം പ്രദേശത്ത് വന്‍ തീപിടുത്തം, 10 ഏക്കര്‍ സ്ഥലം പൂര്‍ണമായും കത്തിനശിച്ചു.
അനിക്കത്ത് അന്‍പതേക്കറോളം വരുന്ന സര്‍ക്കാര്‍ മിച്ചഭൂമിപ്രദേശത്താണ് ഇന്നലെ രാത്രി ഒന്‍പതോടെ തീ പടര്‍ന്നുപിടിച്ചത്.
പെരിങ്ങോം അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലെത്തിയ സംഘം കഠിനപ്രയത്നം ചെയ്താണ് ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
മരങ്ങളും കുറ്റിച്ചെടികളും പുല്മേടുകളുമുള്പ്പെടെ പൂര്‍ണമായി കത്തിനശിച്ചു.
സേനാംഗങ്ങളായ കെ.സുനില്‍കുമാര്‍, രാജേഷ്, വി.വി.വിനീഷ്, ജെ.ജഗന്, ഷാജി ജോസഫ്, വി.കെ.രാജു, പി.വി.സദാനന്ദന് എന്നിവരും അഗ്നിശമനസംഘത്തിലുണ്ടായിരുന്നു.