ചെറുപാറയില്‍ വീടിന്റെ അടുക്കളയും വീട്ടുപകരണങ്ങളും കത്തിനശിച്ചു, നാല് ലക്ഷം പ്രാഥമിക നഷ്ടം.
പെരിങ്ങോം: റബ്ബര്‍ ഉണക്കാനിട്ട ചിമ്മിനില്‍ നിന്ന് തീപടര്‍ന്ന് വീടിന്റെ അടുക്കളയും വീട്ടുപകരണങ്ങളും പൂര്‍ണമായി കത്തിനശിച്ചു, നാല് ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം. ചെറുപാറയിലെ കുളത്തുങ്കല്‍ മാത്യു വര്‍ഗീസിന്റെ വീടിന്റെ അടുക്കളയാണ് കത്തിനശിച്ചത്.
ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. വീടിന്റെ അടുക്കളയുടെ ചിമ്മിനിയില്‍ ഉണക്കാനായി റബ്ബര്‍ഷീറ്റ് സംഭരിച്ചുവെച്ചതിന് തീപിടിക്കുകയായിരുന്നു.
തീപെട്ടെന്ന് തന്നെ അടുക്കളിയിലേക്ക് വ്യാപിക്കുകയും ഫ്രിഡ്ജ്, മിക്‌സി തുടങ്ങിയ വീട്ടുപകരണങ്ങളും വയറിംഗും കത്തിനശിക്കുകയുമായിരുന്നു.
ചിമ്മിനിക്കകത്ത് ഉണങ്ങാനിട്ട 310 റബ്ബര്‍ഷീറ്റുകളും കത്തിനശിച്ചു. വീടിന്റെ അടുക്കളഭാഗത്തെ ചുമരുകള്‍ വിണ്ടുകീറിയ നിലയിലാണ്.
പെരിങ്ങോം അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്‌റ്റേഷന്‍ ഓഫീസര്‍ കെ.തോമസിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളായ ബിനീഷ്, വിപിന്‍, വിശാല്‍, ലതീഷ്, നോബിള്‍ എന്നിവരാണ് തീ പടര്‍ന്നുപിടിക്കുന്നത് തടഞ്ഞത്.