മൂന്നിടത്ത് തീപിടുത്തം-ആടിനെയും രക്ഷപ്പെടുത്തി.

പെരിങ്ങോം: പെരിങ്ങോം അഗ്നിശമനനിലയം പരിധിയില്‍ മൂന്നിടങ്ങളില്‍ തീപിടുത്തം,

കിണറില്‍ അകപ്പെട്ട ആടിനേയും രക്ഷിച്ച് അഗ്നിശമനസേന. കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് ചൂരലില്‍ ചകിരിക്കമ്പനിക്കടുത്ത് ഒന്നര ഏക്കറോളം വരുന്ന കുറ്റിക്കാടുകള്‍ കത്തി നശിച്ചു.

കരക്കാടിലെ മിച്ചഭൂമി പതിച്ചു കൊടുത്ത സ്ഥലത്തെ പ്രഭാകരന്റെ പറമ്പിലെ ഉണങ്ങിയ പുല്ലിനും കാടിനും തീപിടിച്ചു. വെളിച്ചതോടിലും  അടി.ക്കാടിനും തീപിടിച്ചു.

5 ഏക്കറോളം സ്ഥലം കത്തിനശിച്ചു. അസി.സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ ജീവനക്കാരായ കെ.സുനില്‍കുമാര്‍, പി.വി.ലതേഷ്, ഐ.ഷാജീവ്, കെ.വി.വിപിന്‍, ഹോംഗാര്‍ഡുമാരായ രാജു, ജോര്‍ജ്ജ് ജോസഫ്, പി.വി.സദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

ഈസ്റ്റ് എളേരിയില്‍ കുളിനീര് എന്ന സ്ഥലത്ത് കുര്യാക്കോസ് അഴിക്കുന്നിക്കല്‍ എന്നയാളുടെ ആടാണ് 60 അടി ആഴമുള്ള ആള്‍ മറയുള്ള കിണറ്റില്‍ അകപ്പെട്ടത്.

ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ എ. രാമകൃഷ്ണന്‍ കിണലിറങ്ങി അടിനെ പുറത്തെടുത്തു. സീനിയര്‍ ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍ ഇ.ടി.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പി.പി. ലിജു. ഐ.ഷാജീവ്, വിപിന്‍എന്നിവര്‍ പങ്കാളികളായി.