ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു.

കുറ്റൂര്‍: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍.

ഡിവൈഎഫ്‌ഐ കുറ്റൂര്‍ മേഖലാ വൈസ് പ്രസിഡന്റും മേനോന്‍കുന്ന് യൂണിറ്റ് സെക്രട്ടറിയുമായ ജിത്തു ആന്റണിയെയാണ് മേനോന്‍കുന്നിലെ സജിത്ത് രാത്രിയില്‍ വീട്ടിലേക്ക് പോകുന്ന വഴി ബൈക്ക് തടഞ്ഞു നിര്‍ത്തി മരകായുധങ്ങളുമായി ആക്രമിച്ചത്.

ഇതിന് മുന്നേയും ഇതേ വ്യക്തി ജിത്തു ആന്റണിക്കെതിരെ വധഭീഷണി മുഴക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സജിത്തിന്റെ നേതൃത്വത്തില്‍ മേനോന്‍കുന്നിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ ലഹരി ഉപയോഗവും വില്പനയും നടത്തുന്നത് ചോദ്യം ചെയ്തതിലാണ് മര്‍ദ്ദനമെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

സാരമായി പരിക്കേറ്റ ജിത്തുവിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.