ഇന്‍വന്റിയോ-2.0 2K 23 പിലാത്തറ കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വിദ്യാഭ്യാസ കലാ-സാംസ്‌ക്കാരിക പ്രദര്‍ശനം ജനുവരി 24,25.
പിലാത്തറ: പിലാത്തറ കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇന്‍വന്റിയോ 2.0, 2K 23 വിദ്യാഭ്യാസ-കലാ-സാംസ്‌ക്കാരിക പ്രദര്‍ശനം ജനുവരി 24, 25 തീയതികളില്‍ നടക്കുമെന്ന് കോളേജ് ഗവേണിംഗ് ബോഡി ചെയര്‍മാന്‍ ഐ.വി.ശിവരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോളേജിലെ വിവിധ വിഭാഗങ്ങള്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
സിലബസിനകത്തും പുറത്തുമുള്ള വിഷയങ്ങള്‍ പ്രായോഗിക തലത്തില്‍ മനസിലാക്കുന്നതിനും സംശയദൂരികരണത്തിനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതോടൊപ്പം വിവിധ മല്‍സരങ്ങളും കലാപരിപാടികളും അയ്യാിരത്തോളം പൂര്‍വ്വ വിദ്യാര്‍ത്ഥികല്‍ പങ്കെടുക്കുന്ന ഗ്രാന്റ് ആലുംനിമീറ്റും സംഘടിപ്പിട്ടുണ്ട്.
പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്, കേരളാ ക്ഷേത്രകലാ അക്കാദമി എന്നിവയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ പ്രദര്‍ശനവുമായി സഹകരിക്കുന്നുണ്ട്.
കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.ജോബി ജോസ്, ജില്ലാ പഞ്ചായത്തംഗം സി.പി.ഷിജു, ഐ.എസ്.ആര്‍.ഒ റിട്ട.ശാസ്ത്രജ്ഞന്‍ പി.എം.സിദ്ധാര്‍ത്ഥന്‍ മുഖ്യാതിഥികളായി വിദ്യാര്‍ത്ഥികളുമായി സംവദിക്കും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ സമീപപ്രദേശങ്ങളിലെ 10 ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെയും വിവിധ കോളേജുകളിലെയും വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഉള്‍പ്പെടെ അയ്യായിരത്തിലേറെ പേര്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജില്‍ നിലവിലുള്ള കോഴ്‌സുകള്‍ക്ക് പുറമെ പുതുതലമുറ കോഴ്‌സുകളായ മള്‍ട്ടിമീഡിയ ഉള്‍പ്പെടെയുള്ള കോഴ്‌സുകള്‍ ആരംഭിക്കും.
കൂടാതെ പുതിയ ബി.എഡ് കോളേജും ആരംഭിക്കും. സഹകരണ പരിശീലന കോഴ്‌സുകള്‍ ആരംഭിച്ചുകഴിഞ്ഞതായും അധികൃതര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മാനേജിംഗ് ഡയരക്ടര്‍ വിജയന്‍ അടുക്കാടന്‍, പ്രിന്‍സിപ്പാള്‍ ഡോ.കെ.എംം.പ്രസീദ്, ജന.കണ്‍വീനര്‍ എം.വി.രചന, ഡയരക്ടര്‍ ബോര്‍ഡ് മെമ്പര്‍ പി.നാരായണന്‍കുട്ടി, കെ.വി.ബിജിത, കെ.രസ്‌ന, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ എം.സജേഷ്, യൂണിയന്‍ ചെയര്‍മാന്‍ ടി.പി.ശ്രീരാഗ് എന്നിവരും പങ്കെടുത്തു.