അഡ്വ.കെ.ബാലകൃഷ്ണന്‍ നായര്‍ (82) നിര്യാതനായി.

തളിപ്പറമ്പ്: തളിപ്പറമ്പ് ബാറിലെ മുതിര്‍ന്ന അഭിഭാഷകനും കമ്യൂണിസ്റ്റ് നേതാവുമായ കെ.ബാലകൃഷ്ണന്‍ നായര്‍
(82) നിര്യാതനായി.

സംസ്‌ക്കാരം ഞായറാഴ്ച്ച.

ഭാര്യ: പാര്‍വ്വതി.

മക്കള്‍: ഡോ.ഒ.വി.സനല്‍, അഡ്വ.ബിന്ദു, ഡോ.സിന്ധു.

മരുമക്കള്‍: സിത്താര(അധ്യാപിക-സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍), രാധാകൃഷ്ണന്‍(എഞ്ചിനീയര്‍), ഡോ.വിനു(യു.കെ.).

നെരുവമ്പ്രം സ്വദേശിയായ ബാലകൃഷ്ണന്‍ നമ്പ്യാര്‍ വര്‍ഷങ്ങളായി തളിപ്പറമ്പ് തൃച്ചംബരം പൂക്കോത്ത്‌നടയിലാണ് താമസം.

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, സി.എം.പി.യുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം സി.പി.ഐ(എം.എല്‍) പ്രസ്ഥാനത്തിന്റെ നേതൃനിരകളിലും സജീവമായിരുന്നു.