പൊടിശല്യംകൊണ്ട് പൊറുതിമുട്ടി പരിയാരത്തെ രോഗികള്‍

പരിയാരം: മെഡിക്കല്‍ കോളേജ് കാമ്പസിനകത്ത് റോഡ് നിര്‍മ്മാണം തകൃതി, പൊടിപടലങ്ങളില്‍ കുടുങ്ങി രോഗികളും കൂട്ടിപിപ്പുകാരും വലയുന്നു.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനകത്തെ സുപ്രധാന റോഡിന്റെ ടാറിംഗ് പ്രവൃത്തി ആരംഭിച്ചിട്ട് കുറച്ചു ദിവസങ്ങളായി.

നൂറുകണക്കിന് ആളുകളെത്തുന്ന ഇവിടെ പൊടിശല്യം ഒഴിവാക്കാന്‍ കരാറുകാരന്‍ ആദ്യ ദിവസങ്ങളില്‍ റോഡില്‍ വെള്ളം തളിച്ചിരുന്നുെവങ്കിലും ഇപ്പോള്‍ ഇത് നിലച്ചിരിക്കയാണ്.

വെള്മളം തളിക്കാത്തതിനാല്‍ പൊടി തിന്നാണ് രോഗികളും കൂട്ടരിപ്പുകാരും സന്ദര്‍ശകരുമൊക്കെ ആശുപത്രിയില്‍ കഴിയുന്നത്. പൊടിശല്യം ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.