യൂട്യൂബറും ജ്യോതിഷ പണ്ഡിതനുമായ എം.എം.ബാലകൃഷ്ണന്‍(50) നിര്യാതനായി
തളിപ്പറമ്പ്: പ്രമുഖ യൂട്യൂബറും ജ്യോതിഷ പണ്ഡിതനുമായ ചുഴലി ചാലില്‍വയലിലെ അമ്പായക്കുന്നില്‍ എം.എം.ബാലകൃഷ്ണന്‍ ജോത്സ്യര്‍(50)നിര്യാതനായി.
ബ്രഹ്‌മ ജ്യോതിഷം എന്ന പേരില്‍ ജനപ്രിയ യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ഇദ്ദേഹത്തിന് തളിപ്പറമ്പ് കോര്‍ട്ട്‌റോഡില്‍ ജ്യോതിഷാലയവുമുണ്ട്.
പരേതനായ കൃഷ്ണന്‍ നമ്പ്യാരുടെയും കാര്‍ത്യായനിയുടെയും മകനാണ്.
ഭാര്യ: സത്യഭാമ.
മക്കള്‍: സൗമ്യ, സംഗീത. സ്വപ്‌ന.
മരുമകന്‍: ബൈജു.
സഹോദരങ്ങള്‍: രാമചന്ദ്രന്‍, ഗംഗാധരന്‍, ശാന്തകുമാരി, പ്രേമരാജന്‍, കൃഷ്ണന്‍, പത്മനാഭന്‍.