ചീയോതിക്കാവ് പോലീസ് സ്റ്റേഷന്‍ അടച്ചുപൂട്ടി-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

പരിയാരം: ചീയോതിക്കാവ് പോലീസ് സ്റ്റേഷന്‍ അടച്ചുപൂട്ടി.

പരിയാരത്തെ പഴയ പോലീസ് സ്‌റ്റേഷന്‍ സിനിമാ ഷൂട്ടിങ്ങിന് നല്‍കിയതിനെ തുടര്‍ന്ന് നിര്‍മ്മിച്ച പോലീസ്

സ്‌റ്റേഷന്‍ ബോര്‍ഡുകള്‍ അതേപടി നിലനിര്‍ത്തിയിട്ട് മാസങ്ങളായിട്ടും നീക്കം ചെയ്യാത്തത് സംബന്ധിച്ച് ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

വാര്‍ത്തശ്രദ്ധയില്‍പെട്ട പോലീസിന്റെ ഉന്നതര്‍ ഇത് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

സിനിമയുടെ ആര്‍ട്ട് ഡയരക്ടര്‍ മലപ്പുറം സ്വദേശി ആസിഫ് എടയാടന്‍ ഇന്ന് രാവിലെ സ്ഥലത്തെത്തിയാണ് ബോര്‍ഡ് നീക്കം ചെയ്തത്.

പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിലെ പേരും പെയിന്റ് ഉപയോഗിച്ച് നീക്കം ചെയ്തിട്ടുണ്ട്.

പോലീസ് സ്‌റ്റേഷനാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ബോര്‍ഡ് നിലനിര്‍ത്തിയത് ഗുരുതരമായ വീഴ്ച്ചയായിട്ടാണ് പോലീസിലെ ഉന്നതര്‍ വിലയിരുത്തുന്നത്.