മാവേലി സ്റ്റോറില്‍ നിന്ന് 10 ലക്ഷം രൂപയിലേറെ തട്ടിയെടുത്തതിന് കേസ്.
ചിറ്റാരിക്കല്‍: മാവേലി സ്റ്റോറില്‍ നിന്ന് പത്ത് ലക്ഷം രൂപയിലേറെ തട്ടിയെടുത്ത ജീവനക്കാരന്റെ പേരില്‍ പോലീസ് കേസെടുത്തു.
നര്‍ക്കിലക്കാട് മാവേലിസ്‌റ്റോറിലെ ഒ.ഐ.സിയായിരുന്ന കെ.വി.ദിനേശന്റെ പേരിലാണ് ചിറ്റാരിക്കല്‍ പോലീസ് കേസെടുത്തത്.
2023 ജൂണ്‍ 8 മുതല്‍ ഒക്ടോബര്‍ 16 വരെയുള്ള സമയത്ത് നര്‍ക്കിലക്കാട് മാവേലി സ്‌റ്റോറിന്റെ ചുമതലയുണ്ടായിരുന്ന ദിനേശന്‍ കളക്ഷനായി ലഭിച്ച 7,88,517.467 രൂപ ബാങ്ക് മുഖേന അടക്കേണ്ടത് അടക്കാതിരിക്കുകയും സ്റ്റോക്കില്‍ 1,93,000 രൂപയുടെ സാധനങ്ങള്‍ കുറവ് വരുത്തുകയും ചെയ്തു.
നോണ്‍ മാവേലി വിഭാഗത്തില്‍ 49,443.62 രൂപയുടെ സാധനങ്ങള്‍ കുറവ് വരുത്തുകയും ചെയ്തത് ഉള്‍പ്പെടെ 10,30,916.09 രൂപ തട്ടിയെടുത്ത് വഞ്ചന നടത്തിയെന്നാണ് പരാതി.
സപ്ലൈകോ കോഴിക്കോട് റീജിയണല്‍ ഓഫീസിലെ റീജിയണല്‍ മാനേജര്‍ ടി.സി.അനൂപിന്റെ പരാതിയിലാണ് കേസ്.