കുലുക്കിക്കുത്തി-അഞ്ചുപേരെ പോലീസ് പിടിച്ച് കുലുക്കി.

പരിയാരം: അഞ്ച് കുലുക്കിക്കുത്തുകാര്‍ അറസ്റ്റില്‍. കോത്തായി മുക്കിലെ എ.കെ.മുരളി (41), പാണച്ചിറയിലെ അബ്ദുള്‍ റഹ്‌മാന്‍ (39), ഏഴിലോട്ടെ ഷക്കീര്‍ (32),

തലായിയിലെ ഷഫീഖ് (32), പുത്തൂരിലെ ജയകൃഷ്ണന്‍ (40) എന്നിവരെയാണ് എസ്.ഐ.നിബിന്‍ ജോയിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി പിടികൂടിയത്.

കുഞ്ഞിമംഗലം ഏഴിലോട് റോഡില്‍ വെച്ച് പ്രതികള്‍ സ്ഥിരമായി കുലുക്കിക്കുത്തില്‍ ഏര്‍പ്പെട്ടു വരുന്നതായി പോലീസില്‍ പരാതി ലഭിച്ചിരുന്നു. 19,980 രൂപയും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു.