അമ്പലത്തറയില്‍ ചീട്ടുകളി സംഘം പിടിയില്‍
അമ്പലത്തറ: ശീട്ടുകളി സംഘം പോലീസ് പിടിയിലായി.
കാഞ്ഞങ്ങാട് ഗുരുപുരത്തെ വേ ബ്രിഡ്ജിന് സമീപത്തെ പാട്ടില്ലത്ത് വീട്ടില്‍പി.മുഹമ്മദ്കുഞ്ഞി(57), കുമ്പള പാറപ്പള്ളിയിലെ സത്യസായി മന്ദിരത്തിന് സമീപം എരോല്‍ വീട്ടില്‍ പി.രാജീവന്‍(44),ബാത്തൂര്‍ പാടിയിലെ അത്തിക്കല്‍ വീട്ടില്‍ പി.രാധാകൃഷ്ണന്‍(33), കോടോത്തെ പാലക്കല്‍ കട്ടേരി വളപ്പില്‍ വീട്ടില്‍ കെ.വി.അശോകന്‍(43), ആനക്കല്ല് പാറപ്പള്ളി നീലിമൂല വീട്ടില്‍ എന്‍.സജിത്ത് എന്നിവരെയാണ്
അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ ടി.ദാമോദരന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ജി.എസ്.ഐ ജോമി ജോസഫ്, സീനിയര്‍ സി.പി.ഒ സജി, ഡ്രൈവര്‍ സുജിത്ത് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
ഇന്ന് പുലര്‍ച്ചെ 12.15 ന് ബേളൂര്‍ ഇരിയ പൂണുര്‍ച്ചാലില്‍ സരസ്വതി സ്‌ക്കൂളിന് സമീപത്തെ പറമ്പില്‍ വെച്ചാണ് സംഘം പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്.
പുള്ളിമുറി ശീട്ടുകളി നടത്തുകയായിരുന്ന സംഘത്തില്‍ നിന്ന് 14,000 രൂപയും പോലീസ് പിടിച്ചെടുത്തു.