തളിപ്പറമ്പില്‍ ചീട്ടുകളിസംഘം പിടിയില്‍.

തളിപ്പറമ്പ്: അഞ്ചംഗ ചീട്ടുകളി സംഘം തളിപ്പറമ്പില്‍ പിടിയിലായി.

ചപ്പാരപ്പടവ് ഞണ്ടുമ്പലത്തെ മായിനാര്‍ക്കന്റകത്ത് വീട്ടില്‍ എം.കെ.ഉസ്മാന്‍(53),

തളിപ്പറമ്പിലെ പുന്നക്കന്‍ ആണ്ടിവളപ്പില്‍ വീട്ടില്‍ പി.വി.മുഹമ്മദ്കുഞ്ഞി(54),

പുളിമ്പറമ്പിലെ പഴയപുരയില്‍ വീട്ടില്‍ പി.വി.ഹസന്‍കുഞ്ഞി(40),

കുറുമാത്തൂര്‍ ചൊറുക്കള വെള്ളാരംപാറയിലെ പുതിയപുരയില്‍ വീട്ടില്‍ പി.ഉമ്മര്‍(46),

വെള്ളാവിലെ പി.വി.രമേശന്‍(54) എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി 8.30ന് ദേശീയപാതയോരത്ത് കീഴാറ്റൂര്‍ ഷംസ് ലോഡ്ജിന് സമീപത്തെ നിര്‍മ്മാണം നടന്നുവരുന്ന കെട്ടിടത്തില്‍ വെച്ച്

പുള്ളിമുറി നടത്തിക്കൊണ്ടിരിക്കെയാണ് രഹസ്യവിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് എസ്.ഐ ദിനോശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്.

ചീട്ടുകളിക്കാരില്‍ നിന്ന് 9500 രൂപയും പിടിച്ചെടുത്തു.