എരമത്ത് ശീട്ടുകളിക്കാര്‍ പിടിയില്‍

പെരിങ്ങോം: ശീട്ടുകളിസംഘം പോലീസ് പിടിയില്‍.

എരമത്തെ പറക്കാട്ട്ചാലില്‍ വീട്ടില്‍ പി.സി.അജിത്ത്(40), കാനായി
മുക്കൂട്ടിലെ പുതിയപുരയില്‍ വീട്ടില്‍ പി.പി.കമലാക്ഷന്‍(60), പേരൂലിലെ കിഴക്കേവീട്ടില്‍ കെ.വി.സതീശന്‍(48)എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി 9.45 ന് എരമം പുല്ലൂക്കര നടുവിലെ വീട് തറവാട് ക്ഷേത്രത്തിന് സമീപം വെച്ചാണ് പുള്ളിമുറിയില്‍ ഏര്‍പ്പെട്ടിരുന്ന ഇവരെ പെരിങ്ങോം എസ്.ഐ കെ.ഖദീജയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

ചീട്ടുകളി സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. 13.730 രൂപ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.