ടാപ്പിംഗ് തൊഴിലാളി തൂങ്ങിമരിച്ചു.

പരിയാരം: ടാപ്പിംഗ് തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തിമിരി തടിക്കടവ് നിരപ്പേല്‍ വീട്ടില്‍ എന്‍.ജെ.ജോയലിനെയാണ്(39)മരിച്ചനിലയില്‍ കണ്ടത്.

കാരക്കുണ്ടിലെ കണ്ണന്‍ എന്നയാളുെട ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തില്‍ താമസിച്ചുവരികയായിരുന്നു.

അടുക്കളയോട് ചേര്‍ന്ന മരത്തിന്റെ തൂണിലാണ് തുണിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ഇന്ന് വൈകുന്നേരം മൂന്നുമണിയോടെ കണ്ടെത്തിയത്.