ബസ്സില്‍ ഉപജീവനം തേടിയ ഖാദറിന്റെ അന്ത്യവും ബസ്സില്‍ തന്നെ.

പരിയാരം: ബസ്സില്‍ ഉപജീവനമാര്‍ഗ്ഗം തേടിയ അബ്ദുല്‍ഖാദറിന്റെ അന്ത്യവും ബസില്‍ തന്നെ.

ദീര്‍ഘകാലമായി കണ്ണൂര്‍ ജില്ലയിലെ വിവിധ ബസ്റ്റാന്റുകളില്‍ ചീര്‍പ്പുകളും പേനകളും വില്‍പ്പന നടത്തിവന്ന പരിയാരം കുപ്പം മുക്കുന്നിലെ അബ്ദുള്‍ഖാദറാണ്(70) ഇന്ന് വൈകുന്നേരം 3.20 ന് കുടിയാന്‍മലയില്‍ നിന്നും തളിപ്പറമ്പിലേക്ക് വരുന്ന ബസ്സില്‍ കുഴഞ്ഞുവീണത്.

ബസ്സ് പുലിക്കുരുമ്പയില്‍ എത്തിയപ്പോള്‍ അബ്ദുള്‍ഖാദര്‍ സീറ്റില്‍ നിന്നും കുഴഞ്ഞ് താഴെ തറയില്‍ വീഴുകയായിരുന്നു.

ഉടന്‍ തന്നെ ബസ്സില്‍ നടുവില്‍ ടൗണിലെ എ വണ്‍ ക്ലിനിക്കില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

വിവരമറിഞ്ഞ് കുടിയാന്‍മല പോലീസെത്തി മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

മാടാളന്‍ കൂളിച്ചാല്‍ നബീസയാണ് ഭാര്യ.

മക്കള്‍: സാജിത, ഷെരീഫ്.

മരുമകന്‍: അബ്ബാസ്.

മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കബറടക്കം ഇന്ന് ഉച്ചക്ക് ശേഷം മൂന്നിന് കുപ്പം ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ നടക്കും.

തളിപ്പറമ്പ് ടൗണിലെ ബസ്റ്റാന്റിലാണ് അബ്ദുല്‍ഖാദര്‍ സ്ഥിരമായി ബസ്സുകളില്‍ കയറി വില്‍പ്പന നടത്തിയിരുന്നത്.

പിന്നീട് മാനസികനില തകരാറിലായെ ഇദ്ദേഹം കുടുംബവുമായി അകന്നുകഴിയുകയായിരുന്നു.