അസുഖം കാരണമുള്ള മനോവിഷമത്തില്‍ വീട്ടമ്മ തൂങ്ങിമരിച്ചു.

ഇരിങ്ങല്‍: അസുഖം കാരണമുള്ള മനോവിഷമത്തില്‍ വീട്ടമ്മ തൂങ്ങിമരിച്ചു.

പരിയാരം ഇരിങ്ങലിലെ വി.വി.കമലാക്ഷി (64)ആണ് മരിച്ചത്.

ഇന്ന് രാവിലെ 11.50 നാണ് വീടിന് പിറകിലെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

ഭര്‍ത്താവ് : ചന്ദ്രശേഖരന്‍ (ഇരിങ്ങല്‍).

സഹോദരങ്ങള്‍: ബാലകൃഷണന്‍ (ഏറണാകുളം), ചന്ദ്രമതി (വെള്ളാവ്), ശോഭ (മണക്കടവ്), രമേശന്‍ (ഇരിങ്ങല്‍).

സംസ്‌കാരം നാളെ (23/04/25) ന് ഉച്ചയ്ക്ക് 3 മണിക്ക് ഇരിങ്ങല്‍ സമുദായ ശ്മശാനത്തില്‍.