എം.ഡി.എം.എയും കഞ്ചാവും പിടികൂടി, യുവാവ് അറസ്റ്റില്‍.

കണ്ണൂര്‍: എം.ഡി.എം.എയും കഞ്ചാവും പിടികൂടി, യുവാവ് അറസ്റ്റില്‍.

തോട്ടട കാക്കറ റോഡില്‍ റാഷി നിവാസില്‍ മുഹമ്മദ് സാജിദിന്റെ മകന്‍ എം.പി.മുഹമ്മദ് റാഷിദ് (30)നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.

കണ്ണൂര്‍എക്സൈസ് റേഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.പി.ഷനില്‍ കുമാറും സംഘവും
ചേര്‍ന്നാണ് വാഹനപരിശോധനക്കിടയില്‍ ഇയാളെ പിടികൂടിയത്.

6.137 ഗ്രാം എം.ഡി.എം.എയും 11 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

കെ.എല്‍- 41 ഇ 1442 ടൊയോട്ട കോറോള കാറില്‍ പ്രതി കണ്ണൂര്‍ ടൗണിലേക്ക് മയക്കുമരുന്നു വില്പന ചെയ്യാന്‍ വരുന്നതായി എക്സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് കണ്ണൂര്‍ ടൗണില്‍ വെച്ച് വാഹനപരിശോധന നടത്തി വരവേ,

എക്സൈസ് പാര്‍ട്ടിയെ വെട്ടിച്ചു പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധം നഗരത്തെ ഭീതിയിലാഴ്ത്തി നിരവധി യാത്രാ വാഹനങ്ങളെ ഇടിച്ചു കേടുവരുത്തി കാറില്‍ കടന്നുപോയ പ്രതിയെ കണ്ണൂര്‍ തളാപ്പില്‍ വെച്ച് അതിസാഹസികമായാണ് പിടികൂടിയത്.

പ്രതിയെ പിടികൂടുന്നതിന്് കേരള ATS ന്റെ സഹായം ലഭിച്ചിട്ടുണ്ട്. :കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി ഒന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ വി.പി.ഉണ്ണികൃഷ്ണന്‍, എം.കെ.സന്തോഷ്, ഗ്രേഡ് പ്രിവെന്റീവ് ഓഫീസര്‍മാരായ ഇ.സുജിത്, എന്‍.രജിത് കുമാര്‍,

സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.അനീഷ്, പി.വി.ഗണേഷ് ബാബു, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ എം.പി.ഷമീന, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ പി.ഷജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.