കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സമഗ്രമായ വിജിലന്‍സ് അന്വേഷണം വേണം-അഡ്വ.രാജീവന്‍ കപ്പച്ചേരി.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെതിരെ ഉയര്‍ന്ന ക്രമക്കേടുകളെകുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഡി.സി.സി ജന.സെക്രട്ടെറി അഡ്വ.രാജീവന്‍ കപ്പച്ചേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളേജിന്റെ കെട്ടിടങ്ങള്‍ കൃത്രിമം കാട്ടി കയ്യേറ്റക്കാര്‍ക്ക് സൗകര്യം ഒരുക്കി കൊടുക്കുന്ന അധികൃതരുടെ രീതി പരിശോധിക്കണമെന്നും കാലാവധി തീര്‍ന്ന കമ്മിറ്റി ഇല്ലാത്ത അധികാരങ്ങള്‍ ഉപയോഗിച്ച് തെറ്റായ തീരുമാനമെടുത്ത് മുന്നോട്ടു പോവുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുടെ ആയുസും ആരോഗ്യവും സംരക്ഷിക്കേണ്ട ആതുരാലയം ഇന്ന് അഴിമതിയുടെ കൂത്തരങ്ങള്‍ മാറിയിരിക്കുകയാണ്, ജനങ്ങള്‍ക്ക് ശരിയായ രീതിയില്‍ ചികിത്സ ലഭിക്കേണ്ട സ്ഥാപനത്തെ കൂത്തഴിഞ്ഞ രീതിയിലേക്ക് എത്തിച്ച മെഡിക്കല്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥന്മാരെ സ്ഥാനത്തുനിന്ന് മാറ്റി മെഡിക്കല്‍ കോളേജിലെ സംരക്ഷിക്കണമെന്നും രാജീവന്‍ ആവശ്യപ്പെട്ടു.
പി.ഐ.ശ്രീധരന്‍
29.75 കോടി ചെലവാക്കി നടത്തുന്ന കിഫ്ബി ഫണ്ട് പ്രകാരമുള്ള നവീകരണ പ്രവൃത്തികളെക്കുറിച്ച് അന്വേഷിക്കമെന്ന് പി.ഐ.ശ്രീധരന്‍ ആവശ്യപ്പെട്ടു.
വിവരാവകാശം പ്രകാരം ലഭിച്ച വിവരത്തില്‍ ആശുപത്രി കെട്ടിടത്തിലെ ഇലട്രിക്കല്‍ സംവിധാനം പുതുക്കുന്നതില്‍ 30 വര്‍ഷത്തിലധികം പഴക്കമുള്ള ഇലട്രിക്കന്‍ വയര്‍ എവിടെയും മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇത് മാറ്റാതത് കാരണം പല വാര്‍ഡിലും ലൈറ്റുകളം മറ്റും ഉപകരണങ്ങളും പ്രവര്‍ത്തനം നിലയ്ക്കുന്നു. കണ്ടിട്ടും ബന്ധപ്പെട്ടവര്‍ കണ്ണടക്കുകയാണ്.
ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതരമായ ക്രമക്കേട് കണ്ടത്തിയതില്‍ ആശങ്കയുണ്ടാക്കുന്നതാണ്.
ഇവിടെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തി സംബന്ധിച്ചും ഏറെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട് ഇനിയും പലതും വെളിച്ചത്ത് വരാനുണ്ട് എതിനാല്‍ വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ പരിയാരം മെഡിക്കല്‍ കോളേജ് ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെടുകയാണെന്നും പി.ഐ.ശ്രീധരന്‍ പറഞ്ഞു.
എ.വി.രവീന്ദ്രന്‍
മൂന്ന് വര്‍ഷം മുമ്പുതന്നെ മെഡിക്കല്‍ കോളേജ് കാമ്പസില്‍ വിവിധ സൊസൈറ്റികള്‍ക്കും വ്യക്തികള്‍ക്കും വാടകക്ക് നല്‍കിയ സ്ഥാപനങ്ങളില്‍ വാടക കുടിശ്ശികയും ക്രമക്കേടുകളും നടക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം സംസ്താന വൈസ് പ്രസിഡന്റ് എ.വി.രവീന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.