പ്രശസ്ത കലാസംവിധായകനും സഹസംവിധായകനുമായ ഹരി വർക്കല അന്തരിച്ചു.

തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകനും സഹസംവിധായകനുമായ ഹരി വർക്കല അന്തരിച്ചു.

നാല് പതിറ്റാണ്ട് കാലം മലയാള സിനിമയിലെ ജനപ്രിയ ചിത്രങ്ങളിൽ സഹസംവിധായകനായും കലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

വർക്കലയിലെ സ്വന്തം വസതിയിൽ വെച്ചായിരുന്നു അന്ത്യം. ജോഷിയുടെ ഇഷ്ട കലാസംവിധായകനായിരുന്നു. നിരവധി ജോഷി സിനിമകളിലാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്.

ന്യൂ ഡെൽഹി , സൈന്യം , കൗരവർ, റൺ ബേബി റൺ , ധ്രുവം, ലേലം, പത്രം , നായർ സാബ്, ക്രസ്ത്യൻ ബ്രദേഴ്സ് , റൺവെ, നരൻ, നമ്പർ 20 മദ്രാസ് മെയിൽ , ട്വൻ്റി ട്വൻറ്റി തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.