ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് പിടികൂടി.
മുഴക്കുന്ന്: വീട്ടില്‍ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍.
60 മില്ലി ഹാഷിഷ് ഓയിലുമായാണ് വിളക്കോട് പാറാടന്‍ മുക്ക് സ്വദേശി കോയിലോട് ഹര്‍ഷിതിനെ മുഴക്കുന്ന് പോലീസ് പിടികൂടിയത്.
ഇന്നലെ വൈകുന്നേരം നാലോടെയാണ് പോലീസ് പിടികൂടിയത്.
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ
റെയ്ഡിലാണ് വിളക്കോട്ടെ വീട്ടില്‍ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി ഹര്‍ഷിത് പിടിയിലായത്.