അഞ്ച് രൂപയുടെ സ്ഥാനത്ത് ഇന്ന് 650 രൂപ-തൊഴിലില്ലാത്തവരോടുള്ള കൊലച്ചതിയെന്ന് വി.രാഹുല്‍.

തളിപ്പറമ്പ്: അഞ്ചുരൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പിന് പകരം 650 രൂപ.

പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനാണ് ഇത്തരത്തില്‍ ഭാരിച്ച തുക ഈടാക്കുന്നത്.

കേരള സര്‍ക്കാര്‍ അപേക്ഷകള്‍ എല്ലാം ഓണ്‍ലൈന്‍ ആക്കിയതോടുകൂടി ജോലി അന്വേഷിക്കുന്ന യുവതി യുവാക്കള്‍ ഫീസ് നല്‍കി മുടിയേണ്ട സ്ഥിതിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍ ആരോപിച്ചു.

പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ഇപ്പോള്‍ അക്ഷയ സെന്ററില്‍ 650 രൂപ അടയ്‌ക്കേണ്ട ഗതികേടിലാണ് കേരളത്തിലെ യുവജനങ്ങള്‍.

മാസങ്ങള്‍ക്കു മുമ്പ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പോലീസ് സ്‌റ്റേഷനില്‍ എത്തി അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് പ്രിന്‍സിപ്പല്‍ എസ്‌ഐ മാര്‍ക്ക് നേരിട്ട് അപേക്ഷ കൊടുക്കാവുന്നതായിരുന്നു.

ആ അപേക്ഷയാണ് ഇപ്പോള്‍ കേരള സര്‍ക്കാര്‍ 650 രൂപയാക്കി മാറ്റിയിരിക്കുന്നത്.

ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ് ഒരു അപേക്ഷ കൊടുത്താല്‍ ഒരു ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് മാത്രമേ ലഭിക്കുകയുള്ളൂ,

പക്ഷേ ഒരു വര്‍ഷത്തില്‍ മൂന്നും നാലും റിക്രൂട്ട്‌മെന്റ് വരുമ്പോള്‍ തൊഴില്‍ അന്വേഷണം നടത്തുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും 2000 രൂപ ഈടാക്കുന്ന രീതിയിലേക്ക് കേരള സര്‍ക്കാര്‍ മാറിക്കഴിഞ്ഞിരിക്കുന്നു

തൊഴില്‍ ഉറപ്പില്ലെങ്കിലും പണം നഷ്ടപ്പെടുന്ന രീതിയിലേക്കാണ് കേരളം പോകുന്നതെന്നും ഇതിനെതിരെ നിയമപരമായി പോരാട്ടം നടത്താനുള്ള ആലോചനയിലാണെന്നും വി.രാഹുല്‍ പറഞ്ഞു.