ആയിഷ ഹിബയേയും മറ്റ് ഉന്നത വിജയികളേയും അനുമോദിക്കും.
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ റാങ്ക് നേടിയ കണ്ണൂര്‍ ഗവ: വനിതാ ഐ.ടി.ഐയിലെ സി കെ ആയിഷ ഹിബയെയും ഉന്നത വിജയികളെയും ശനിയാഴ്ച വനിത ഐ ടി ഐ യില്‍ നടക്കുന്ന ചടങ്ങില്‍ അനുമോദിക്കും.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ വനിതകളില്‍ മൂന്നാം റാങ്കാണ് ആയിഷ ഹിബയ്ക്ക് ലഭിച്ചത്.
പരീക്ഷ എഴുതിയ 168 ട്രെയിനികളില്‍ 166 പേരും ഉന്നത വിജയം നേടി. ശനിയാഴ്ച്ച രാവിലെ 11.30ന് കണ്ണൂര്‍ ഗവ: വനിതാ ഐ.ടി.ഐ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് കടന്നപ്പള്ളി രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് നടന്ന ഇന്റര്‍ ഐ. ടി. ഐ സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ വിജയിച്ച ട്രെയിനികളെയും പരിപാടിയില്‍ അനുമോദിക്കും. ഡോ.വന്ദന ശ്രീധരന്‍ മുഖ്യ പ്രഭാഷണം നടത്തും.