പരിയാരം പോലീസ് എന്താ ഇങ്ങനെ-പരാതികള്‍ വ്യാപകം.

പരിയാരം: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍മക്കളെയുപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിക്കെതിരെ പരിയാരം പോലീസ് ജുവനൈല്‍ ആക്ട് പ്രകാരം കേസെടുക്കാത്തത് നിയമ വിദഗ്ധരിലും പൊതുസമൂഹത്തിലും ചര്‍ച്ചയാകുന്നു.

നിയമം നടപ്പാക്കാന്‍ കടമയുള്ളവര്‍ നിയമത്തില്‍ ഇടപെടല്‍ നടത്തി കുറ്റക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്.

പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് കോഴിക്കോട്ടെ ലോറിഡ്രൈവര്‍മാര്‍ക്കൊപ്പം പോയ പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മുപ്പത്താറുകാരിയെയാണ് യാതൊരു തടസവുമില്ലാതെ കാമുകനോടൊപ്പം പോകുന്നതിന് പരിയാരത്തെ പോലീസ് വഴിയൊരുക്കിയതെന്ന ആക്ഷേപം ശക്തിപ്പെടുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് വീട്ടില്‍ കത്തെഴുതിവെച്ച് പ്രായപൂര്‍ത്തിയെത്താത്ത പെണ്‍മക്കളെയുപേക്ഷിച്ച് യുവതി സ്ഥലം വിട്ടത്.

പോലീസ് യുവതിയെ കണ്ടെത്തുന്നതിന് മുമ്പേ വിവാഹബന്ധം നിലനില്‍ക്കെ കോഴിക്കോടുകാരനായ കാമുകനെ ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിക്കുകയും കാമുകന്റെ ബന്ധുക്കള്‍ക്കൊപ്പം താമസിക്കുകയുമായിരുന്നു.

യുവതിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കോഴിക്കോട് കാക്കൂരിലെ വാടക വീട്ടില്‍ കണ്ടെത്തി യുവതിയെ 13 ന് പരിയാരം പോലീസ് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

കോഴിക്കോടുനിന്നുള്ള ഒരു അഭിഭാഷകനൊപ്പമാണ് യുവതിയെത്തിയത്. കോടതി യുവതിയെ സ്വന്തം ഇഷ്ടപ്രകാരം വിട്ടയക്കുകയായിരുന്നു. പ്രായപൂര്‍ത്തിയെത്താത്ത മക്കളെ

സംരക്ഷിക്കാന്‍ ബാധ് തയുള്ളവര്‍ ഉത്തരവാദിത്വത്തില്‍നിന്നും ഒളിച്ചോടുന്ന പ്രവണത അവസാനിപ്പിക്കുന്നതിനും കുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്തു ന്നതിനുമായി നടപ്പാക്കുന്ന ജുവനൈല്‍

ആക്ട് പ്രകാരമുള്ള നടപടികള്‍   യുവതിക്കെതിരെയെടുക്കാതിരുന്നതായിരുന്നു കോടതി യുവതിയെ വിട്ടയക്കാന്‍ കാരണമായത്.

പയ്യന്നൂരിലും, കണ്ണൂരിലും, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ പോലീസ് സ് റ്റേഷനുകളിലുമായി മുമ്പ് ഇത്തരത്തില്‍ ഒളിച്ചോടുന്ന അമ്മമാര്‍ക്കെതിരെ പോലീസ് നടപടിയെടുത്തിരുന്നു.

കഴിഞ്ഞവര്‍ഷം സപ്തംബര്‍ 21-ന് പയ്യന്നൂര്‍ പോലീസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോടതി ഉത്തരവില്‍ മക്കളെ ഉപേക്ഷിച്ചു നാട്ടുവിട്ട കമിതാക്കള്‍ നാല്‍പ്പതു ദിവസത്തോളം ജയിലില്‍ കിടന്ന സംഭവുമുണ്ടായിരുന്നു.

ഇതേ തുടര്‍ന്ന് പ്രായപൂര്‍ത്തിയെത്താത്ത മക്കളെയുപേക്ഷിച്ചുള്ള ഒളിച്ചോട്ടത്തിന് മേല്‍കോടതി നിര്‍ദേശ പ്രകാരം കുറെയൊക്കെ തടയിടുന്നതിനും കഴിഞ്ഞിരുന്നു.

ഈ പശ്ചാത്തലത്തിലാണ് കുട്ടി കളുടെ സംരക്ഷണവും ക്ഷേമവും ആരോഗ്യവും സുരക്ഷിതമാക്കാനുള്ള നിയമം കര്‍ശനമായി പാലിക്കാന്‍ ചുമതലപ്പെട്ടവര്‍ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയിരിക്കുന്നതെന്ന ആക്ഷേപമുയരുന്നത്.

പരിയാരം പോലീസ് പല കാര്യങ്ങളിലും കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കുന്നതായ പരാതികള്‍ ഉയര്‍ന്നുകൊണ്ടിരിക്കെയാണ് ഈ പുതിയ സംഭവം.

മെഡിക്കല്‍ കോളേജിലെ കാത്ത്‌ലാബ് തകര്‍ത്ത കേസിലുള്‍പ്പെടെ പ്രതികളെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന ഈ സ്റ്റേഷനില്‍ 5 മാസമായി എസ്.എച്ച്.ഒ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.