പതിനേഴ്കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍.
തളിപ്പറമ്പ്: 17 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍.
14 നാണ് രാവിലെ സ്‌കൂളിലേക്ക് പോകുന്നതായി പറഞ്ഞ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയത്.
തിരിച്ചുവരാത്തതിനെ തുടര്‍ന്ന് മുത്തച്ഛന്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
വയനാട് സ്വദേശികളാണ് തളിപ്പറമ്പ് പോലീസിന്റെ പിടിയിലായത്.
ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ടതോടെയാണ് വയനാട് സ്വദേശി പെണ്‍കുട്ടിയുമായി ബന്ധപ്പെടുന്നത്.
സുഹൃത്തായ ഡ്രൈവറോടെപ്പമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
ഇരുവരുടേയും പേരില്‍ പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തും.