കരുണ ചെയ്യണം മിഥീഷിനോട്-
പിലാത്തറ: രക്താര്‍ബുദം ബാധിച്ചു ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള കണ്ണൂര്‍ പരിയാരം കാവുംചാലിലെ മിഥീഷിന്റെ ജീവന്‍ രക്ഷിക്കാന്‍ ഉദാരമതികളുടെ കനിവ് തേടുന്നു.
ദാരിദ്ര്യ രേഖക്കു താഴെയുള്ള കൂലിപ്പണിക്കാരായ മോഹനന്റേയും മേരിക്കുട്ടിയുടേയും രണ്ടാമത്തെ മകനായ മിഥീഷ് എന്ന 28 കാരന്‍ നാട്ടുകാര്‍ക്കേ വര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു.
ഒരുതര ദു:സ്വഭാവങ്ങളും ഇല്ലാത്ത – വിദ്യാഭ്യാസ കാലത്തുതന്നെ ഇടവേളകളില്‍ കൂലിപ്പണിക്കിറങ്ങി അച്ഛനമ്മമാര്‍ക്ക് താങ്ങായി രുന്ന മിഥീഷിന്റെ ഏറ്റവും വലിയ മോഹമായിരുന്നു നല്ലൊരു തൊഴില്‍ കണ്ടെത്തി തന്റെ കുടുംബത്തിനു തണലായി മാറുക എന്നത്.
എന്നാല്‍ കടുത്ത ക്ഷീണവും വിട്ടുമാറാത്ത പനിയുമായി ഒരു വര്‍ഷം മുന്‍പ് എല്ലാവരേയും പോലെ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിയ ഈ യുവാവിനെ സംശയ ത്തിന്റെ പേരില്‍ വിദഗ്ദ്ധ പരിശോധനകള്‍ക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു.
തെല്ലു പോലും ആശങ്കകള്‍ ഇല്ലാതെ ആശുപത്രിയില്‍ എത്തിയ ഈ യുവാവ് പരിശോധന കള്‍ക്ക് ശേഷം തനിക്ക് മാരകമായ രക്താര്‍ബുദമാണെന്ന് അറിഞ്ഞു കുഴഞ്ഞു വീണു.
തുടര്‍ന്ന് കൂലിപ്പണിക്കാരായ മാതാപിതാക്കളും മൂത്ത സഹോദരന്‍ മിലീഷും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ ചികിത്സകളുടെ ബാക്കിപത്രം ലക്ഷങ്ങളുടെ കടബാധ്യത മാത്രം.
ഇപ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നാല്‍പതിനായിരം രൂപക്ക് മേല്‍ മരുന്നുകള്‍ക്ക് മാത്രം ചിലവ് വരുന്നു.
ഈ ഇരുപത്തെട്ടുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ മജ്ജ മാറ്റിവയ്ക്കല്‍ മാത്രമേ ചികിത്സ ഉള്ളൂ എന്നാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്.
അമ്മ ദാതാവാകാന്‍ തയ്യാറാണ്. ടെസ്റ്റുകള്‍ ഏറെക്കുറെ പൂര്‍ത്തിയായി. സര്‍ജറിക്ക് തടസം ഭാരിച്ച സാമ്പത്തിക ബാധ്യതയാണ്.
40 ലക്ഷത്തിനു മേല്‍ ചിലവ് കണക്കാക്കുന്ന മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ഒരു വര്‍ഷത്തെ ചികിത്സക്കുതന്നെ ഭാരിച്ച ബാധ്യതയിലായ ഈ നിര്‍ദ്ധന കുടുംബത്തിന്റെ സ്വപ്നങ്ങള്‍ക്കുമപ്പുറമാണ്.
ഒപ്പം മരുന്നുകള്‍ക്ക് ദിവസവും വേണ്ടി വരുന്ന വന്‍തുകയും. ഈ സാഹചര്യത്തില്‍ നല്ലവനായ ഈ ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിക്കുക എന്ന ദൗത്യവുമായി
ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു ‘മിഥീഷ് കെ. ചികിത്സാ സഹായ കമ്മറ്റി’ എന്ന പേരില്‍ കാസറഗോഡ് എം.പി. രാജ്മോഹന്‍ ഉണ്ണിത്താന്‍, കല്ല്യാശ്ശേരി എം.എല്‍.എ.
എം.വിജിന്‍, ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് എം. ശ്രീധരന്‍, ഹോപ്പ് മാനേജിങ് ട്രസ്റ്റി കെ.എസ്.ജയമോഹന്‍, സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പല്‍ എസ് മുരളീധരന്‍,
സെന്റ് ജോസഫ് കോളേജ് മാനേജര്‍ ഫാ.സിജോ അബ്രഹാം, കെയ്‌റോസ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാത്യു ചെമ്പകശ്ശേരി എന്നിവര്‍ രക്ഷാധികാരികളായി ചെറുതാഴം പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ടി.വി. ഉണ്ണികൃഷ്ണന്‍ പ്രസിഡന്റും എ. സെബാസ്റ്റ്യന്‍ സെക്രട്ടറിയും ജാക്വലിന്‍ ബിന്ന സ്റ്റാന്‍ലി ട്രഷററുമായി കമ്മറ്റി രൂപീകരിച്ചു.
പിലാത്തറ കേരള ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍ ‘കെ.മിഥീഷ് ചികിത്സാ സഹായനിധി’ എന്ന പേരില്‍ പ്രത്യേക അക്കൗണ്ട് ആരംഭിച്ചു ഫണ്ട് സമാഹരണ ശ്രമങ്ങള്‍ നടന്നുവരുന്നു.
നിങ്ങളുടെ സഹായം, അതെത്ര ചെറുതായാലും ക്യാഷ്/ ചെക്ക് / ഡി.ഡി./ മണിഓര്‍ഡര്‍ എന്നിവയായി A/c No : 40423101067145 Kerala Gramin Bank, Br. Cheruthazham IFSC : KLGB0040423
എന്ന അക്കൗണ്ടിലേക്കോ ടി.വി. ഉണ്ണികൃഷ്ണന്‍, പ്രസിഡണ്ട് കെ.മിഥീഷ് കെ. ചികിത്സാ സഹായ കമ്മറ്റി, ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ്, പിലാത്തറ വിളയാങ്കോട് പി.ഒ. എന്ന വിലാസത്തിലോ അയക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 9605398889 (K.S Jayamohan)/ 9447759934 (T.V Unnikrishnan) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
2022-നവംബര്‍-4