ഐ.ജെ.യു അഖിലേന്ത്യാ സമ്മേളനം-ജനു-8,9,10 ഹൈദരാബാദ്.-കേരളാ പ്രതിനിധികള്‍ക്ക് യാത്രയയപ്പ്.
തളിപ്പറമ്പ്: ഹൈദരാബാദില്‍ നടക്കുന്ന ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍(ഐ.ജെ.യു) ദേശീയ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്ന കെ.ജെ.യു അംഗങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗം യാത്രയയപ്പ് നല്‍കി.
ജില്ലാ കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ സമ്മേളന പ്രതിനിധികളായ ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍, ജില്ലാ സെക്രട്ടെറി സാജു ജോസഫ് ചെമ്പേരി, ട്രഷറര്‍ സി.പ്രകാശന്‍ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.
ജനുവരി 8, 9, 10 തീയതികളിയായി 3 ദിവസങ്ങളിലാണ് സമ്മേളനം ഹൈദരാബാദില്‍ നടക്കുന്നത്.
തെലങ്കാന മുഖ്യമന്ത്രി ടി.ചന്ദ്രശേഖര്‍ റാവു മുഖ്യാതിഥിയായി പങ്കെടുക്കും.
ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയനില്‍ അഫിലിയേറ്റ് ചെയ്ത കേരളത്തില്‍ നിന്നുള്ള ഏക സംഘടനയാണ് കെ.ജെ.യു.
ജില്ലാ വൈസ് പ്രസിഡന്റ് ഒ.കെ.നാരായണന്‍ നമ്പൂതിരി, സോഷ്യല്‍ മീഡിയാ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ശ്രീകാന്ത് അഹാന്‍ പാണപ്പുഴ,
ജോ.സെക്രട്ടെറി റിജു കുണിയന്‍, ജയരാജ് മാതമംഗലം, ടി.വി.പത്മനാഭന്‍ മാസ്റ്റര്‍, ദിനേശന്‍ മറവന്‍സ്, പ്രിന്‍സ് തോമസ് അയ്യങ്കാനാല്‍, പ്രകാശന്‍ പാപ്പിനിശേരി എന്നിവര്‍ പ്രസംഗിച്ചു.